ഉലകനായകനും കംപ്ലീറ്റ് ആക്ടറും മെഗാസ്റ്റാറുമൊക്കെ ഉലക്ക നായകരാണോ അതോ നട്ടെല്ലുള്ളവരാണോ എന്ന് നവംബർ 1ന് അറിയാം. കട്ട വെയ്റ്റിങ്ങ്.

ഉലകനായകനും കംപ്ലീറ്റ് ആക്ടറും മെഗാസ്റ്റാറുമൊക്കെ ഉലക്ക നായകരാണോ അതോ നട്ടെല്ലുള്ളവരാണോ എന്ന് നവംബർ 1ന് അറിയാം. കട്ട വെയ്റ്റിങ്ങ്.
Oct 27, 2025 10:32 AM | By PointViews Editr

തിരുവനന്തപുരം: സുരേഷ് ഗോപി എന്ന കലുങ്ക് സ്വാമി സ്വന്തം പിതൃത്വം വ്യക്തമാക്കാൻ ഒറ്റ തന്തയെ തേടി നടക്കുന്നതിനിടയിലാണ് ഇന്ത്യൻ സിനിമയിലെ മൂന്ന് അവരാതങ്ങൾ  ഭൂതം വെച്ച കെണിയുടെ വക്കത്ത് വന്ന് നിൽക്കുന്നത്. 260 ദിവസത്തിലധികമായി കേരളത്തിലെ ആശാ വർക്കർമാർ കേരളത്തിൻ്റെ സെക്രട്ടറിയേറ്റ് പടിക്കൽ സമരത്തിലാണ്. കറുത്ത കാറിൽ നടക്കുന്ന കാലൻ കാരണഭൂതം പക്ഷെ ഇവരുടെ പ്രശ്നം പരിഹരിക്കാൻ ചെറുവിരൽ അനക്കുന്നില്ല. അയാൾ അതി ദരിദ്രർ ഇല്ലാത്ത കിനാശ്ശേരി ഉണ്ടാക്കാൻ ഉള്ള ശ്രമത്തിലാണത്രെ! 300 രൂപയിൽ താഴെ മാത്രം ദിവസ വരുമാനം കിട്ടുന്ന 1.05 കോടി ജനങ്ങൾ ഉള്ള നാടായ കേരളത്തെ അമ്പലം വിഴുങ്ങികളുടെ തമ്പുരാനായ കാരണ ഭൂതം നവംബർ ഒന്നിന് അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള തിരക്കിലാണ്. 500 രൂപയിൽ താഴെ പ്രതിദിന കൂലി ലഭിക്കുന്നവരെ കൂടി ചേർത്താൽ ഇത് രണ്ട് കോടിക്ക് മുകളിൽ പോകും. ആകെ ജനസംഖ്യ 3.5 കോടി മാത്രമുള്ള കേരളത്തിലെ 2 കോടി ജനം ദരിദ്ര വിഭാഗത്തിൽ കിടക്കുമ്പോൾ, 1.05 കോടി ജനം 300 രൂപയിൽ താഴെ മാത്രം ദിനവരുമാനം മാത്രം ലഭിക്കുന്നവർ ആയിരിക്കുമ്പോൾ ആണ് ധർമ്മടത്തെ ഓട്ടക്കാലണ അതി ദരിദ്രരില്ലാത്ത കേരളം പ്രഖ്യപിക്കാൻ കസവ് കോണകവും തൂക്കി വരുന്നത്. ജനത്തിന് പൊട്ടൻമാരുടെ അളവ് ക്രമാതീതമായി ഉയർന്നിട്ടുള്ളതിനാൽ കമ്യൂണിസ തട്ടിപ്പ് നടത്തൽ മാത്രമാണ് കാരൺഫൂതൻ ലക്ഷ്യമിടുന്നത്. പക്ഷെ സമീപകാലത്തായി കാരണഭൂതവും ശിങ്കിടികളും വിളിക്കുന്ന മഹാസമ്മേളനങ്ങളിൽ ജനം എത്താറില്ല. പക്ഷെ വെറും കിഴങ്ങൻമാരായ അടിമകൾ വരുമായിരുന്നു. എന്നാൽ പൊട്ടൻമാരായ അണികൾ പോലും കാരണഭൂതത്തിൻ്റെ ഒലത്തിയ തള്ള് കേൾക്കാൻ വരാതായി എന്നതിൻ്റെ തെളിവാണ് ശബരിമല വിശ്വാസ സംഗമം. ഇപ്പോൾ തള്ള് കേൾക്കാനും ആള് വരുന്നില്ല എന്നതിനാൽ മസാല സിനിമാ നടികളേയും ഐറ്റം ഡാൻസുകാരികളേയും നാലാം കിട സിനിമാ നടൻമാരേയും ഇറക്കിയാണ് ആളെ കൂട്ടുന്നത്. അതി ദരിദ്രരില്ലാത്ത തട്ടിപ്പു കേരളം പരിപാടിയിൽ ഉലകനായകൻ കമൽ ഹാസനേയും കംപ്ലീറ്റ് ആക്ടറാണെന്ന് പറഞ്ഞു നടക്കുന്ന മോഹൻലാലിനെയും മെഗാസ്റ്റാർ എന്നും പറഞ്ഞ് നടക്കുന്ന മമ്മൂട്ടിയേയും വിളിച്ചു വരുത്തിയിട്ടുണ്ട്. മൂന്നെണ്ണത്തിൻ്റെയും ഗതി കെട്ട ഫാൻസ് മണ്ടൻമാർസമ്മേളത്തിൽ ഇരച്ചു കയറിയാൽ പന്തൽ നിറയെ ബുദ്ധിപരമായി അതി ദരിദ്രരെ ധാരാളം കിട്ടുമെന്ന് കെ.കള്ളന് നന്നായറിയാം. പക്ഷെ ഇതിന് തടയിടുകയാണ് കേരളത്തിൽ വെറും 233 രൂപ മാത്രം കൂലി വാങ്ങി ജോലി ചെയ്യുന്ന പാവം ആശാ വർക്കർമാർ. 260 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്തിട്ടും കേരളത്തിലെ ഏമ്പോക്കി ഭരണക്കാർ ഈ പാവങ്ങളെ പരിഗണിച്ചിട്ടില്ല. അവരെ ഇപ്പോഴു തല്ലിയൊതുക്കാനും ആട്ടിയോടിക്കാനും അവഹേളിക്കാനുമാണ് തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം നാഴികയ്ക്ക് 40 വട്ടം അണ്ണാക്കിലേക്ക് തള്ളി കട്ടു തിന്നും പറ്റിച്ചും ജീവിക്കുന്ന കമ്യൂണിസ്റ്റ് കോമാളി ഭരണം ചെയ്യുന്നത്. ആ പാവം ആശാ വർക്കർമാരുടെ മുന്നിലൂടെ ഉലക്ക നായകനേയും മഗ്ഗ് നായകനേയും കോംപ്ലിക്കേറ്റഡ് ആക്ടറേയും കെട്ടിച്ചുമന്ന് അതി ദരിദ്രർ രഹിത ഉണ്ണാക്കൻ കേരളം തള്ളാനാണ് കാരണഭൂതം ലക്ഷ്യമിടുന്നത്. തങ്ങളെ ദരിദ്രരാക്കി നിലനിർത്തുകയും തട്ടിപ്പ് കമ്യൂണിസ പേക്കൂത്ത് തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ താരങ്ങളോട് കാരണഭൂതത്തിൻ്റെ തട്ടിപ്പു പരിപാടിയിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ആശാ വർക്കർമാർ.. തങ്ങളുടെ ആവശ്യം മനസ്സിലാക്കി തട്ടിപ്പ് പരിപാടിയിൽ നിന്ന് താരങ്ങൾ മാറി നിൽക്കുമെന്നാണ് ആശകൾ പ്രതീക്ഷിക്കുന്നത് .. സാധ്യത 90 ശതമാനവും എതിരാണ്., താരങ്ങൾക്ക് എന്ത് പ്രതിപത്തിയാണ് ജനത്തോടുള്ളത്? വെറും സ്വയം പൊങ്ങി കളായ അവറ്റകൾ കാരണഭൂതങ്ങളും കള്ളക്കച്ചവടക്കാരും നിശ്ചയിക്കുന്ന ബ്രാൻഡ് അംബാസഡർമാരാണ് എന്നതാണ് വാസ്തവം. അതല്ല എന്ന് തെളിയിക്കാൻ ആണത്തം കമൽ ഹാസനും മമ്മൂട്ടിക്കും മോഹൻലാലിനും ഉണ്ടോയെന്ന് കാണാമല്ലോ! അവറ്റകൾ വന്ന് ഭൂതത്തെയും കമ്യൂണിസ്റ്റ് തട്ടിപ്പിനെയും പുകഴ്ത്തി പറഞ്ഞ് തിരിച്ചു പോകും. ചിലപ്പോൾ സ്വയം മഹാൻമാരാണ് എന്ന് കാണിക്കാൻ വേണ്ടി മാത്രം, തങ്ങൾക്ക് കത്തെഴുതിയവരെ തേടിചെന്നേക്കാം. നട്ടെല്ലില്ലാത്ത മാധ്യമങ്ങളും അന്തം കമ്മികളും ഈ നാണം കെട്ട മയിലാട്ടം കണ്ട് ആവേശം കൊണ്ടേക്കാം. അതോടെ അവറ്റകളും അതിദാരിദ്യം തീരും. ആശമാർക്ക് വല്ല പത്തോ ഇരുപതോ കിട്ടിയെങ്കിലായി. അതോടെ കാരണഭൂതത്തിൻ്റെ അതിദാരിദ്യ തട്ടിപ്പ് നാടകം തകരും. അടുത്ത തട്ടിപ്പുമായി പിന്നാലെ വരും. എന്തായാലും

നടന്മാർക്ക് തുറന്ന

കത്തുമായി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന ആശമാർ രംഗത്ത് വന്നത് ഈ നടൻമാരുടെ സാമൂഹിക പ്രതിബദ്ധത എത്രയെന്ന് തെളിയാൻ വഴി തുറക്കുകയാണ്. സർക്കാരിന്റെ അതി ദാരിദ്ര്യ നിർമുക്തത പ്രഖ്യാപന പരിപാടിയിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടി,

മോഹൻലാൽ, കമൽഹാസൻ എന്നിവർക്കാണ് കത്ത്.

233 രൂപ ദിവസ വേതനം വാങ്ങുന്ന 26,125 ആശമാർ കുടിയുള്ള ഈ കേരളം അതിദാരിദ്ര

മുക്തമല്ലെന്ന് നടന്മാർക്ക് എഴുതിയ കത്തിൽ

ആശമാർ പറയുന്നു. ഇത് തങ്ങൾ നെഞ്ചിൽ കൈവെച്ച് പറയുകയാണെന്നും ആശമാർ കത്തിൽ പറയുന്നു. പരിപാടിക്ക് എത്തുമ്പോൾ ആശാപോരാളികളെ വന്ന് കാണണമെന്നും കത്തിൽ പറയുന്നുണ്ട്. മൂന്ന് നേരം ഭക്ഷണം

കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാൻ

കഴിയാത്ത, മാരക രോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ കുടുങ്ങിയ അതിദരിദ്രമാണ് തങ്ങൾ ആശമാർ തങ്ങളുടെ തുച്ഛവേതനം വർധിപ്പിക്കാതെ അതിദാരിദ്ര്യ വിമുക്ത

പ്രഖ്യാപനം എന്നത് ഒരു വലിയ നുണയാണ്.

സർക്കാരിന്റെ കാപട്യവും അതിദാരിദ്ര്യ വിമുക്ത കേരളത്തിൻ്റെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുക വഴി നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതിൽ തർക്കമില്ലെന്നും ആശമാർ പറയുന്നു.

ആശമാർ നടന്മാർക്ക് അയച്ച കത്തിന്റെ പൂർണരൂപം

കഴിഞ്ഞ എട്ടര മാസമായി ഈ മണ്ണിൽ മനുഷ്യോചിതമായി ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി സെക്രട്ടേറിയറ്റിന്

മുൻപിൽ സർക്കാരിൻ്റെ അനുഭാവപൂർണമായ

തീരുമാനം കാത്ത് രാപകൽ സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന ആശാപ്രവർത്തകരായ സ്ത്രീ തൊഴിലാളികളാണ് ഞങ്ങൾ. തീർത്തും

നിസ്വരായ ഞങ്ങളുടെ ദാരിദ്രമോ ജീവിതക്ലേശങ്ങളോ തെല്ലും പരിഗണിക്കാതെ കഴിഞ്ഞ 18 വർഷമായി സംസ്ഥാനത്തിന്റെ

പ്രർത്തിക്കുന്നവരാണ് ആശമാർ. പകർച്ചവ്യാധികളുടെ നാളുകളിൽ ഞങ്ങൾ ജനങ്ങളെ പരിചരിച്ചു.

ആരോഗ്യമേഖലയിൽ സമർപ്പിതമായി

മരാഗിപരിചരണത്തിനായി രംഗത്തിറങ്ങിയ നങ്ങളുടെ 11 സഹപ്രവർത്തകർ കോവിഡ് ബാധിതരായി മരിച്ചു. ആശമാരുടെ നിസ്വാർഥ പ്രയത്നങ്ങളെ മാനിച്ചുകൊണ്ട്

ആരോഗ്യരംഗത്തെ കാലാൾപ്പട എന്ന് ഞങ്ങൾ വിശേഷിപ്പിക്കപ്പെട്ടു. എന്നാൽ പരമ ദരിദ്രമായ ഞങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താനോ ദുരിതങ്ങൾ അവസാനിപ്പിക്കാനോ ഒരു നടപടിയും എവിടെനിന്നും ഉണ്ടായില്ല.

ഞങ്ങളുടെ ദിവസ വേതനം 233 രൂപയെന്ന

തുച്ഛമായ തുക മാത്രമാണ്. ജോലി ചെയ്യാൻ ഏറ്റവും കുറഞ്ഞത് 100 രൂപയെങ്കിലും ദിനേന ചെലവഴിക്കേണ്ടി വരുന്ന ഞങ്ങളുടെ കൈവശം അവശേഷിക്കുന്ന തുക കൊണ്ട്

എങ്ങനെയാണ് കുടുംബം പുലർത്തുക

നിത്യച്ചെലവുകൾക്കായി പോലും കടം

വാങ്ങേണ്ടി വരുന്നു. കടഭാരമേറി

ജീവിതംതന്നെ അവസാനിപ്പിക്കേണ്ട

സ്ഥിതിയിലാണ് ഞങ്ങളിൽ ഏറെപേരും. പലർക്കും കിടപ്പാടമില്ല. ഭർത്താക്കന്മാരും മാതാപിതാക്കളും മാറാ രോഗികളായവരുമുണ്ട്.

ജീവിതദുരിതങ്ങൾ ശ്വാസംമുട്ടിക്കുന്ന

വേളയിലാണ് ഞങ്ങൾ സെക്രട്ടേറിയറ്റ് നടയിൽ രാപകൽ സമരവുമായി എത്തിയത്. ദുഃഖവും

നിരാശയും നിറയുന്ന ഞങ്ങളുടെ ജീവിതത്തിൽ

ആശ്വാസത്തിൻ്റെ വെളിച്ചം തേടിയാണ് ഞങ്ങൾ സമരം ചെയ്യുന്നത്. നിലവിലുള്ള 233 രൂപ ദിവസവേതനം വർദ്ധിപ്പിക്കുക, 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ഏറ്റവും ന്യായമായ ആവശ്യങ്ങളാണ് ഞങ്ങൾ സർക്കാരിന് മുൻപിൽ ഉണർത്തുന്നത്.

കഴിഞ്ഞ ഫെബ്രുവരി 10 മുതൽ ഞങ്ങൾ സെക്രട്ടേറിയറ്റിന് മുന്നിലെ തെരുവിലാണ് രാപകൽ കഴിയുന്നത്. കൊടിയ വെയിലും കനത്ത മഴയും ആരോഗ്യത്തെ തകർക്കുന്ന

മലിനീകരണവും നേരിട്ട് ഞങ്ങൾ തെരുവിൽ

അന്തിയുറങ്ങുകയാണ്. പ്രാഥമിക

ആവശ്യങ്ങൾക്ക് പോലും സൗകര്യമില്ലാതെ സ്ത്രീകൾ തെരുവിൽ കഴിയുക എന്നത് ഒരു ദിവസത്തേക്കുപോലും സാധ്യമല്ലാതിരിക്കേ, കഴിഞ്ഞ 260 ദിവസമായി ഞങ്ങൾ

വിഷമിക്കുകയാണ്. കോരിച്ചൊഴിയുന്ന

മഴയിൽ ഒരു ടാർപാളിൻ ഷീറ്റ് പോലും തലയ്ക്കുമുകളിൽ പിടിക്കുന്നത് സർക്കാർ വിലക്കി. ഏറ്റവുമൊടുവിൽ ഞങ്ങളുടെ തുച്ഛവരുമാനത്തിൽ നിന്നും ചില്ലിത്തുട്ടുകൾ

ശേഖരിച്ച് വാങ്ങിച്ച ഉച്ചഭാഷിണിയും പൊലീസ് പിടിച്ചെടുത്തു. പ്രതിഷേധിച്ച ഞങ്ങളുടെ പ്രവർത്തകയുടെ നേർക്ക് പൊലീസ് ജീപ്പ്

ഇരച്ചെത്തുന്നതുകണ്ട് കേരളം ഞെട്ടി. അങ്ങേയറ്റം സമാധാനപരമായി, ജനാധിപത്യ

ശൈലിയിൽ, സഹനസമരത്തിൻ്റെ പാത സ്വീകരിച്ചിട്ടുള്ള തീർത്തും പാവപ്പെട്ടവരായ സ്ത്രീകളോടാണ് ഈ അതിക്രമങ്ങളെന്ന്

നിങ്ങൾ കാണണം. ഇതിരൻ്റെയെല്ലാം മുമ്പിൽ പരാജയപ്പെട്ടു മടങ്ങിപ്പോകാൻ ഞങ്ങൾക്ക് കഴിയില്ലെന്ന് ദയവായി അറിയുക. അതുകൊണ്ട്‌തന്നെ തന്നെ വിജയം വരെ ഈ

തെരുവിൽ കഴിയാൻ ഞങ്ങൾ നിർബന്ധിതരാണ്.

ഇന്ന് ഞങ്ങൾ അറിയുന്നു. അതിദാരിദ്ര്യ നിർമാർജന സംസ്ഥാനമായി കേരളം

മാറുകയാണത്രേ! അതിദരിദ്രരില്ലാത്ത കേരളത്തിന്റെ പ്രഖ്യാപനത്തിനായി നവംബർ 1ന് സംഘടിപ്പിക്കുന്ന സർക്കാർ ചടങ്ങിൽ മലയാളത്തിന്റെയും തമിഴകത്തിന്റെയും മാത്രമല്ല, രാജ്യത്തെ മുഴുവൻ

ജനമനസുകളെയും കീഴടക്കിയ മഹാ കലാകാരന്മാരായ നിങ്ങൾ പങ്കെടുക്കുന്നതായി ഞങ്ങൾ മനസിലാക്കുന്നു. പ്രിയ

കലാകാരമാരേ, നിങ്ങൾ സമൂഹത്തിന്റെ

അടിത്തട്ടിലുള്ള പാവപ്പെട്ടവരുടെ പ്രശനങ്ങൾ അറിയുന്നവരാണ്. അവർക്കായി നന്മയുടെ

ചുമതലകൾ പലതും നിറവേറ്റുന്നവരുമാണ്. ദയവായി നിങ്ങളറിയണം. 233 രൂപ ദിവസ

വേതനം വാങ്ങുന്ന ഞങ്ങൾ 26,125 ആശമാർ കൂടിയുള്ള ഈ കേരളം അതിദാരിദ്ര്യ മുക്തമല്ല. ഇത് ഞങ്ങൾ നെഞ്ചിൽ കൈവച്ച് പറയുകയാണ്.

പ്രിയ കലാകാരന്മാരെ സെക്രട്ടേറിയറ്റിനു മൂന്നിലെ ആശാപോരാളികളെ വന്ന് കാണണം.

മൂന്ന് നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാൻ കഴിയാത്ത, മാരക രോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ കുടുങ്ങിയ അതിദരിദ്രരാണ് ഞങ്ങൾ ആശമാർ. ഞങ്ങളുടെ തുച്ഛവേതനം വർധിപ്പിക്കാതെ അതിദാരിദ്ര്യ വിമുക്ത

പ്രഖ്യാപനം എന്നത് ഒരു വലിയ നുണയാണ്. സർക്കാരിന്റെ കാപട്യവും അതിദാരിദ്ര

വിമുക്ത കേരളത്തിൻ്റെ പ്രഖ്യാപന ചടങ്ങിൽ

പങ്കെടുക്കുക വഴി നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതിൽ

തർക്കമില്ല. അതുകൊണ്ട് പ്രിയപ്പെട്ട മഹാ നടന്മാരായ മൂവരോടും സർക്കാരിന്റെ അതി ദാരിദ്ര്യ മുക്ത പ്രഖ്യാപന പരിപാടിയിൽ നിന്ന് വിട്ടു നിൽക്കണമെന്ന് സ്നേഹാദരങ്ങളോടെ ഞങ്ങൾ, അതിദരിദ്രരായ

ആശമാർ അഭ്യർഥിക്കുന്നു.



കാത്തിരിക്കാം - ഉലകനായകൻ ഉലക്ക നായകനാകുമോ എന്ന്. ഇട്ടിക്കണ്ടപ്പൻമാർ വരുമോ എന്ന്, വന്നേച്ച് തള്ളിമറിക്കാതിരുന്നാൽ മതി.

We will know on November 1st whether the superstar, the complete actor, and the megastar are superstars or spineless. Katta waiting

Related Stories
മലയോരത്ത് കോൺഗ്രസ് ഒത്തൊരുമയോടെ തിരഞ്ഞെടുപ്പ് രംഗത്ത്. കേളകത്ത് ആദ്യം മുഴുവൻ സ്ഥാനാർത്ഥികളും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Nov 17, 2025 12:50 PM

മലയോരത്ത് കോൺഗ്രസ് ഒത്തൊരുമയോടെ തിരഞ്ഞെടുപ്പ് രംഗത്ത്. കേളകത്ത് ആദ്യം മുഴുവൻ സ്ഥാനാർത്ഥികളും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

മലയോരത്ത് കോൺഗ്രസ് ഒത്തൊരുമയോടെ തിരഞ്ഞെടുപ്പ് രംഗത്ത്. കേളകത്ത് ആദ്യം മുഴുവൻ സ്ഥാനാർത്ഥികളും നാമനിർദ്ദേശ പത്രിക...

Read More >>
സന്ദീപ് സന്തോഷവാനാണ്.

Nov 17, 2025 10:33 AM

സന്ദീപ് സന്തോഷവാനാണ്.

സന്ദീപ്...

Read More >>
എസ്ഐആർ ജീവനെടുത്ത് തുടങ്ങി. സമ്മർദ്ദം താങ്ങാനാകാതെ ഒരു ബി എൽഓ ആത്മഹത്യ ചെയ്തു.

Nov 16, 2025 03:15 PM

എസ്ഐആർ ജീവനെടുത്ത് തുടങ്ങി. സമ്മർദ്ദം താങ്ങാനാകാതെ ഒരു ബി എൽഓ ആത്മഹത്യ ചെയ്തു.

എസ്ഐആർ ജീവനെടുത്ത് തുടങ്ങി. സമ്മർദ്ദം താങ്ങാനാകാതെ ഒരു ബി എൽഓ ആത്മഹത്യ...

Read More >>
മുൻ എസിപി രത്നകുമാരൻ്റെ സ്ഥാനാർത്ഥിത്വം ഉദ്ദിഷ്ടകാര്യം സാധിച്ചു കൊടുത്തതിൻ്റെ പ്രതിഫലമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്, രത്നകുമാരൻ അന്വേഷിച്ച കേസുകളെല്ലാം പുനരന്വേഷണം വേണമെന്ന് വിജിൻ.

Nov 14, 2025 08:14 AM

മുൻ എസിപി രത്നകുമാരൻ്റെ സ്ഥാനാർത്ഥിത്വം ഉദ്ദിഷ്ടകാര്യം സാധിച്ചു കൊടുത്തതിൻ്റെ പ്രതിഫലമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്, രത്നകുമാരൻ അന്വേഷിച്ച കേസുകളെല്ലാം പുനരന്വേഷണം വേണമെന്ന് വിജിൻ.

മുൻ എസിപി രത്നകുമാരൻ്റെ സ്ഥാനാർത്ഥിത്വം ഉദ്ദിഷ്ടകാര്യം സാധിച്ചു കൊടുത്തതിൻ്റെ പ്രതിഫലമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്, രത്നകുമാരൻ...

Read More >>
ആരുമറിയാതെ അലൈൻമെൻ്റ് മാറിയതിന് പിന്നാലെ പരാതി പറയാനുള്ള 60 ദിവസം വെറും 15 ദിവസമായും കുറഞ്ഞിരിക്കുകയാണ്.

Nov 13, 2025 08:17 AM

ആരുമറിയാതെ അലൈൻമെൻ്റ് മാറിയതിന് പിന്നാലെ പരാതി പറയാനുള്ള 60 ദിവസം വെറും 15 ദിവസമായും കുറഞ്ഞിരിക്കുകയാണ്.

ആരുമറിയാതെ അലൈൻമെൻ്റ് മാറിയതിന് പിന്നാലെ പരാതി പറയാനുള്ള 60 ദിവസം വെറും 15 ദിവസമായും...

Read More >>
കബളിപ്പിച്ച് മൊബൈല്‍ നമ്പര്‍ കൈക്കലാക്കി വീട്ടമ്മയുടെ വ്യാജ പ്രൊഫൈലുണ്ടാക്കി എഐസിസി ജനറൽ സെക്രട്ടറി കെ.സിവേണുഗോപാൽ എം പി ക്കെതിരെ സൈബര്‍ ആക്രമണം. പ്രതികളെ തിരഞ്ഞ് മൈസൂര്‍ പോലീസ്

Nov 12, 2025 03:55 PM

കബളിപ്പിച്ച് മൊബൈല്‍ നമ്പര്‍ കൈക്കലാക്കി വീട്ടമ്മയുടെ വ്യാജ പ്രൊഫൈലുണ്ടാക്കി എഐസിസി ജനറൽ സെക്രട്ടറി കെ.സിവേണുഗോപാൽ എം പി ക്കെതിരെ സൈബര്‍ ആക്രമണം. പ്രതികളെ തിരഞ്ഞ് മൈസൂര്‍ പോലീസ്

കബളിപ്പിച്ച് മൊബൈല്‍ നമ്പര്‍ കൈക്കലാക്കി വീട്ടമ്മയുടെ വ്യാജ പ്രൊഫൈലുണ്ടാക്കി എഐസിസി ജനറൽ സെക്രട്ടറി കെ.സിവേണുഗോപാൽ എം പി ക്കെതിരെ സൈബര്‍...

Read More >>
Top Stories